നിള,പേരാര്‍,കേരളഗംഗ എന്നൊക്കെ അറിയപെടുന്ന ഭാരതപ്പുഴക്ക് ഇന്ന് ഭവിച്ച്പോയ അവസ്ഥകാണുമ്പോള്‍ എന്നെ വളരെയധികം വേദനിപ്പിക്കുന്നു.കാരണം ചെറുപ്പകാലംതൊട്ടെ ഭാരതപ്പുഴ എന്നെ അത്രയധികം സ്വധീനിച്ചപുഴയണ്ണ്.എനിക്ക് നാലുവയസ്സുള്ളപ്പോള്‍ പട്ടാമ്പിയിലൂടെ ഭാരതപ്പുഴക്ക് കുറുകെ ഞാന്‍ പലതവണ യാത്രചെയ്തിട്ടുണ്ട്.എണ്റ്റെ ഉമ്മക്ക് സര്‍ക്കാര്‍ വകുപ്പില്‍ എല്‍.പി.അദ്ദ്യാപികയായി നിയമനം ലഭിച്ചത് കൂറ്റനാടിനടുത്തുള്ള പെരുമണ്ണൂരിലായിരുന്നു.ഞങ്ങള്‍ അവിടേക്ക് താമസം മാറി.അവിടേക്കുള്ളയാത്രകളില്‍ ഭാരതപുഴയുടെ തീരങ്ങളിലൂടെ പലതവണ യാത്ര ചെയ്തു.അന്നൊക്കെ ഭാരതപ്പുഴയുടെ തീരങ്ങളെ ഞാന്‍ കൌതുകത്തോടെ നോക്കിയിട്ടുണ്ട്,നെല്‍ പാടങ്ങള്‍ നിറഞ്ഞിരുന്ന നിളയുടെ തീരങ്ങള്‍ ഒരു നിത്യഹരിതപ്രദേശം തന്നെ ആയിരുന്നു.പുഴയില്‍ കുളിക്കുന്ന സ്ത്രികളെയും പുരുഷന്‍മാരെയും നീന്തിതുടിക്കുന്ന കുറുമ്പന്‍ കുരുന്നുകളെയും കാണമായിരുന്നു.സൂര്യരശ്മികള്‍ പുഴയിലെ വെള്ളത്തില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ മഴവില്ലുപോലെ പലനിറത്തിലുള്ള വ്യത്തങ്ങള്‍കണ്ട് ഞാന്‍ അദ്ഭുദപെട്ടിട്ടുണ്ട്.
കേരളത്തിണ്റ്റെ രക്തധമനിയായി മാറാന്‍ ഭാരതപ്പുഴക്ക് സാധിച്ചു.പശ്ചിമഘട്ടത്തിലെ ആനമലയില്‍ നിന്നുത്ഭവിച്ച് പാലക്കാട്,ത്യശ്ശൂറ്‍,മലപ്പുറം ജില്ലകളിലൂടെ ഒഴുകി അവസാനം അറബിക്കടലില്‍ പതിക്കുന്നു ഈ പുഴ കേരളത്തിണ്റ്റെ തെക്കിനെയും വടക്കിനെയും തിരിക്കുന്നു.ഭാരതപ്പുഴ കേരളത്തിണ്റ്റെ സാംസ്ക്കാരികമുയര്‍ച്ചക്കും പങ്ക് വഹിച്ചിട്ടുണ്ട്.നിളയുടെ തീരത്ത് ചെറുതുരുത്തിയിലാണ്ണ് കലയുടെ വളര്‍ച്ചക്ക് വേണ്ടി വള്ളത്തോള്‍ തണ്റ്റെ കേളികേട്ട കലാമണ്ഡലം സ്ഥാപിച്ചത്.മാമാങ്കം പോലുള്ള പലചരിത്ര സംഭവങ്ങള്‍ക്കും ഈ നിളയുടെ തീരങ്ങള്‍ സാക്ഷിയായി.ഈ നിളയുടെ തീരങ്ങളില്‍ നിന്നാണു മലയാള ഭാഷയുടെ പിതാവായ തുജത്ത് എഴുത്തചഛന്‍,നാരായണിയം എഴുതിയ മേല്‍പത്തൂറ്‍ നാരായണഭട്ടതിരി തുടങ്ങിയവര്‍ ഉയര്‍ന്നുവന്നത്.എത്ര എത്ര കല,സാഹിത്യ,സാംസ്ക്കാരിക,രാഷ്ട്രീയ മേഖലകളില്‍ വെക്തിമുദ്ര പതിപ്പിച്ചവരാണ്ണ് ഈ നിളയുടെതീരങ്ങളില്‍ നിന്നുയര്‍ന്നുവന്നത്.വള്ളത്തോള്‍,പി.കുഞ്ഞിരാമന്‍ നായര്‍,പുന്നശ്ശേരി നീലകണടശര്‍മ്മ,ഇടശ്ശേരി,കുറ്റിപ്പുറം കേശവപ്പിള്ള,എം.ടി.വാസുദേവന്‍ നായര്‍ അങ്ങനെ എത്ര മഹാരഥന്‍മാര്‍ ഈ നിളയുടെതീരങ്ങളില്‍ നിന്നുയര്‍ന്നുവന്നു.
എണ്റ്റെ ഒാര്‍മ്മക്കളില്‍ നിലനിന്നിരുന്ന നിളയുടെ തീരങ്ങളും പുഴയും കാണാന്‍ ഞാന്‍ അടുത്തിടെ ഒരിക്കല്‍ കൂടി നിളയുടെ തീരങ്ങളായ പട്ടാമ്പി,ഒറ്റപ്പാലം വഴിയാത്രചെയ്തു.പക്ഷേ എന്നിക്ക് അത് ദു:ഖ സൂചകമായ ഒരുകാഴ്ചയാണുകാണാന്‍ സാധിച്ചത്.എവിടെയെക്കെയോാരുതുള്ളി വെള്ളം മാത്രമുള്ള ഒരുമരുഭൂമിക്ക് തുല്യമായമണല്‍പരപ്പാണു എനിക്ക് കാണാന്‍ സാധിച്ചത്.മണല്‍കൊള്ളയുടെയും പരിസ്ഥിതിമലിനീകരണത്തിണ്റ്റെയും ഫലമായി നിള ഒരു രക്തസക്ഷിയായിമാറിയിരുന്നു.