Friday, August 29, 2008
കേരളചരിത്രം
കേരളചരിത്രം പരശുരാമന്‍ സമുദ്രത്തിലേക്ക് മഴുയെറിഞ്ഞപ്പോള്‍ ഗോവര്‍ദനം മുതല്‍ കന്യകുമാരിവരെയുള്ള ഉയര്‍ന്നുവന്ന ഭൂപ്രദേശം കേരളം എന്നറിയപ്പെട്ടുയെന്നാണു ഐതിഹ്യം.ഇതൊക്കെ ഐതിഹ്യങ്ങള്‍ മാത്രമാകാം. തെങ്ങ്(കേരം)ധാരാളം ഉള്ളപ്രദേശം അതല്ല ചേര രാജവംശം ഭരണം നടത്തിയ പ്രദേശം എന്നീ കാരണങ്ങാല്‍ കേരളത്തിനു ഈപേരുവരാന്‍ കാരണമായിരിക്കാം.ആദ്യകാലം മുതല്‍ക്കുതന്നെ കേരളത്തിനുവിദേശരാജ്യങ്ങളുമായി വ്യാപരബന്ദങ്ങള്‍ ഉണ്ടായിരുന്നു.സോളമന്‍ എന്ന രാജാവ് കേരളവുമായി വ്യപാരബന്ദത്തില്‍ ഏര്‍പ്പെട്ടിരുന്നു. .ബി.സി.257ലെ അശോകന്റെ ശിലാശാസനങ്ങളില്‍ കേരളത്തെകുറിച് പരാമര്‍ഷിക്കുന്നുണ്ട്.എ.ഡി.45ല്‍ ഹീപ്പാലസ് എന്നഗ്രീക്ക് നാവികന്‍ കടല്‍ കടന്ന് കേരളത്തില്‍ എത്തി..എ.ഡി.52ല്‍ എസ്.ടി.തോമസ് കേരളത്തില്‍ എത്തി.എ.ഡി.629 മാലിക്ക് ദിനാര്‍ കേരളത്തില്‍ വന്ന് ഇസ്ളം മതം പ്രചരിപ്പിച്ചു.എ.ഡി 825ല്‍ കൊല്ലവര്‍ഷമ്(മലയാള വര്‍ഷമ്) ആരംഭിച്ചു.ഇതിനു കാരണമായത് കുലശേകര രാജാവ് കൊല്ലം പട്ടണം സ്ഥാപിച്ചതിന്റെ സ്മരണാര്‍ഥമാണു.ഈ സമയത്ത് കേരളം തിരുവിതാംകൂര്,വേണാട്,കൊച്ചി.കോഴിക്കോട് എന്നീനാട്ടുരാജ്യങ്ങള്‍ ആയിരുന്നു,1498ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ കോഴിക്കോട് കപ്പാട് കപ്പലിറങ്ങി.ഇത് ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഒരു യുഗം സ്ഷ്ടിച്ചു.41/2 നൂറ്റാണ്ട് നീണ്ടു നിന്ന യൂറോപ്പിന്‍ കോളനിവല്‍ക്കരണത്തിനു തുടക്കം കുറിച്ചു.1741ല്‍ മാര്‍ത്തന്‍ഡവര്‍മ്മ കുളച്ചില്‍ യുദധത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ചതു വഴി ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി യൂറോപ്പിന്‍ ശക്തിയെ ഒരു രാജാവ് തോല്‍പ്പിച്ചു.പിന്നീട് കേരളത്തില്‍ ബ്രിട്ടിഷ് കോളനിവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ആയിരുന്നു.പഴശ്ശിരാജ,വേലുത്തമ്പി ദളവ തുടങ്ങി ധാരാളം ആദ്യകാലരാജക്കന്‍ മാര്‍ പങ്കെടുത്തു.1857ലെ ഒന്നാംസ്വതന്ത്രസമരവുമ്1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമയതും ബ്രിട്ടിഷ് കാര്‍ക്കെതിരെ സമരം ചെയ്യാന്‍ മലയാളികള്ക്ക് പ്രചോദനമായി.ഇന്ത്യന്‍ സ്വതന്ത്രസമരത്തില്‍ പങ്കെടുത്ത പ്രധാനമലയാളികള്‍ ആയിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്,കെ.കേളപ്പന്,എ.കെ.ഗോപാലന്,മുഹമ്മദ് അബ്ദുര്‍ഹിമാന്,അക്കമ്മചെറിയാന്,പട്ടംതാണുപിള്ള,ഇ.എം.എസ്, തുടങ്ങിധാരാളം പേര്‍പങ്കെടുത്തു.1921ലെ മലബാര്‍ കലാപം, 1924ലെ വൈക്കം സത്യാഗ്രഹം,1931ലെ ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവ സ്വതന്ത്രസമരത്തിലുപരി ജാതിയതക്കും ജന്മിത്വത്തിനെതിരെയുള്ള സമരങ്ങള്‍ ആയിരുന്നു.1932ലെ നിവര്‍ത്തനപ്ര്ക്ഷോഭം, 1936ലെ ക്ഷേത്രപ്രവേശനവിളഭരം,1941ലെ കയ്യൂര്‍ സമരം,1946 ലെ പുന്നപ്ര-വലാര്‍ സമരവും കരിവള്ളൂര്‍ സംഭവവും മലയാളി ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ചരിത്രസംഭവങ്ങള്‍ ആകുന്നു.1947 ആഗസ്റ്റ് 15നു ഇന്ത്യസ്വതന്ത്രമായതിനെത്തുടര്ന്ന് 1956 നവംബര്‍ 1നു കേരളം എന്ന സംസ്ഥാനം നിലവില്‍ വന്നു .
Subscribe to:
Post Comments (Atom)

1 comments:
Dear Ashik,
Not Govardhanam, it is Gokarnam.
Rgds
Ashok Nair
Post a Comment